Zygo-Ad

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല; റിയൽ ടൈം മാർക്കറ്റിൽ നിന്ന് അധിക വൈദ്യുതി വാങ്ങി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരില്ലെന്ന് സൂചന. റിയൽ ടൈം മാർക്കറ്റിൽ നിന്ന് യൂണിറ്റിന് 10 രൂപ നിരക്കിൽ അധിക വൈദ്യുതി ലഭ്യമായതോടെയാണ് മുൻകൂട്ടി കരുതിയിരുന്ന പവർകട്ട് ഒഴിവാക്കാൻ സാധിക്കുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപഭോഗം കുറഞ്ഞതാണ് റിയൽ ടൈം മാർക്കറ്റ് വഴി കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ സഹായിച്ചത്. മധ്യപ്രദേശിൽ നിന്നുള്ള കരാർ പ്രകാരമുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതിരുന്നതും കനത്ത ചൂടിൽ ഉപഭോഗം ഉയർന്നതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. എന്നാൽ നിലവിൽ അധിക വൈദ്യുതി ഉറപ്പാക്കിയതോടെ രാത്രിയിലെ നിയന്ത്രണങ്ങൾ ഒഴിവാകും.

വളരെ പുതിയ വളരെ പഴയ