Zygo-Ad

ആറുവരിപ്പാതയിൽ സ്വകാര്യ ബസുകൾക്ക് വിലക്ക്; നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയെന്ന് എംവിഡി

 


തൊഴിലാളികൾക്കും യാത്രക്കാർക്കും നിർണ്ണായക മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ആറുവരി ദേശീയപാതയിലൂടെയുള്ള സ്വകാര്യ ബസുകളുടെ സർവീസുകൾ നിരോധിച്ച് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു.

സ്റ്റേജ് ക്യാരേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡുകൾ വഴി മാത്രമേ സർവീസ് നടത്താവൂ എന്ന് എംവിഡി വ്യക്തമാക്കി. ആറുവരി പാതയിൽ ഒരിടത്തും വാഹനങ്ങൾ നിർത്താനോ ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കാനോ അനുമതിയില്ല. സർവീസ് റോഡ് ഒഴിവാക്കി ഹൈവേയിലൂടെ പോകുന്ന ബസുകൾക്കെതിരെയും, യാത്രക്കാരെ ഹൈവേയിലെ മേൽപ്പാലങ്ങളിലോ പാതയോരങ്ങളിലോ ഇറക്കിവിടുന്ന വാഹനങ്ങൾക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കും.

അടുത്തിടെ ദേശീയപാതയിൽ സ്ത്രീ അടക്കമുള്ള യാത്രക്കാരെ ഇറക്കിവിട്ട സംഭവത്തിൽ പരാതികൾ ഉയർന്നതിനെ തുടർന്നാണ് ആക്ഷൻ. പലയിടത്തും ഹൈവേയിൽ ഇറങ്ങിപ്പോകുന്ന യാത്രക്കാർക്ക് പുറത്തേക്ക് കടക്കാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ.

വളരെ പുതിയ വളരെ പഴയ