Zygo-Ad

'ഒരു തെറ്റും ചെയ്തിട്ടില്ല, ഇ.ഡിയെ ഭയമില്ല': ആരോപണങ്ങൾ തള്ളി പി.എ. മുഹമ്മദ് റിയാസ്

കണ്ണൂർ: സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉന്നയിക്കുന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ഇ.ഡി അന്വേഷണത്തെ ഭയമില്ലെന്നും വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്ക് അക്കൗണ്ട് വഴി വീണ കൈപ്പറ്റിയത് സ്ഥാപനങ്ങൾക്ക് നൽകിയ സേവനത്തിനുള്ള തുകയാണെന്നും അതിന് കൃത്യമായി നികുതിയും ജി.എസ്.ടിയും അടച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. സുതാര്യമായ സാമ്പത്തിക ഇടപാടുകളെയാണ് രാഷ്ട്രീയ ലാഭത്തിനായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ നിയമവഴിയിലൂടെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



വളരെ പുതിയ വളരെ പഴയ