Zygo-Ad

മാസപ്പടി കേസ്: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഇ.ഡി ഡിജിപിക്ക് കത്ത് നൽകിയതായി റിപ്പോർട്ട്



തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദ്ദേശിച്ച് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) കത്ത് നൽകിയതായി റിപ്പോർട്ട്.

കേസുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെയും രേഖകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടും ഡിജിപിക്ക് കൈമാറിയ കത്തിനൊപ്പം ഉള്ളതായാണ് വിവരം.

സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണമോ പോലീസ് കേസൊ ആവശ്യപ്പെട്ട് നൽകിയ ഹർജികൾ കോടതികളുടെ പരിഗണനയിലിരിക്കെയാണ് ഇ.ഡിയുടെ പുതിയ നീക്കം.



വളരെ പുതിയ വളരെ പഴയ