Zygo-Ad

കുടുംബശ്രീയുടെ ഓണസദ്യ: വിറ്റുവരവ് 2.64 കോടി രൂപയിലെത്തി


തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളിൽ കുടുംബശ്രീ വിളമ്പിയ ഓണസദ്യയിലൂടെ ലഭിച്ചത് 2.64 കോടി രൂപയുടെ വിറ്റുവരവ്. ഓഗസ്റ്റ് 10 മുതലാണ് സദ്യയ്ക്കുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയത്. ഓഗസ്റ്റ് 14 മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലായിരുന്നു പ്രധാനമായും സദ്യ വിതരണം ചെയ്തത്. ഓരോ ജില്ലയിലെയും പ്രാദേശിക രുചികൾക്കനുസരിച്ച് വ്യത്യസ്തമായ വിഭവങ്ങളോടെയാണ് കുടുംബശ്രീ ഓണസദ്യ ഒരുക്കിയത്.

23 വിഭവങ്ങൾ അടങ്ങിയ സദ്യയ്ക്ക് 230 രൂപയും, 20 വിഭവങ്ങളുള്ളതിന് 200 രൂപയും, 17 വിഭവങ്ങളടങ്ങിയതിന് 170 രൂപയുമായിരുന്നു ഈടാക്കിയത്. എല്ലാ സദ്യകളിലും മൂന്ന് തരം പായസങ്ങളും വാഴയിലയും ഉൾപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തൊട്ടാകെ 415 കുടുംബശ്രീ യൂണിറ്റുകളാണ് ഇത്തവണ ഓണസദ്യ ഒരുക്കാൻ രംഗത്തിറങ്ങിയത്. ആകെ 1,22,817 ഓർഡറുകൾ ലഭിച്ചു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ സദ്യ വിൽപ്പന നടന്നത്. 45,35,880 രൂപയുടെ വിൽപ്പനയാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. 40 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും, 27,17,350 രൂപയോടെ ഇടുക്കി ജില്ല മൂന്നാം സ്ഥാനത്തുമെത്തി.

 

വളരെ പുതിയ വളരെ പഴയ