Zygo-Ad

സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി; യൂണിറ്റിന് 10.04 രൂപ വരെ നൽകാമെന്ന് റെഗുലേറ്ററി കമ്മീഷൻ


തിരുവനന്തപുരം: വരാനിരിക്കുന്ന മാസങ്ങളിൽ സംസ്ഥാനത്ത് നേരിട്ടേക്കാവുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കെ.എസ്.ഇ.ബിക്ക് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുന്ന ഹ്രസ്വകാല കരാറുകൾക്കാണ് കമ്മീഷൻ അംഗീകാരം നൽകിയത്. ഇതനുസരിച്ച് യൂണിറ്റിന് പരമാവധി 10.04 രൂപ വരെ നൽകി കെ.എസ്.ഇ.ബിക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാം.

മഴയുടെ ലഭ്യതക്കുറവ് മൂലം സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നതും ആഭ്യന്തര ഉൽപ്പാദനത്തിൽ ഉണ്ടായ വലിയ കുറവുമാണ് ഉയർന്ന തുക നൽകി വൈദ്യുതി വാങ്ങാൻ ബോർഡിനെ നിർബന്ധിതരാക്കിയത്. പീക്ക് സമയങ്ങളിലെ കടുത്ത ക്ഷാമം മറികടക്കാൻ വിപണിയിൽ ലഭ്യമായ ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങി ലോഡ്‌ഷെഡിംഗും പവർകട്ടും ഒഴിവാക്കുകയാണ് ലക്ഷ്യം.

ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് കെ.എസ്.ഇ.ബിക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കുമെങ്കിലും, വരാനിരിക്കുന്ന ഉത്സവ സീസണിലും വേനലിന്റെ തുടക്കത്തിലും സംസ്ഥാനത്ത് തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും.



വളരെ പുതിയ വളരെ പഴയ