Zygo-Ad

സംസ്ഥാന അധ്യാപക അവാർഡുകളും ശ്രേഷ്ഠ വിദ്യാലയ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു; 23 അധ്യാപകർക്ക് പുരസ്‌കാരം


തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകളും പുതുതായി ഏർപ്പെടുത്തിയ ‘ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരങ്ങളും’ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

വിദ്യാർത്ഥികളെ സർഗാത്മകമായി വളർത്തിയെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നവരെ ആദരിക്കാനാണ് അവാർഡുകളെന്നും മന്ത്രി പറഞ്ഞു. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30-ന് കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിക്കും.

സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാക്കൾ (23 പേർ):

 * എൽ.പി. വിഭാഗം: അബ്ദുൽ അസീസ് ഐ (ജി.എൽ.പി.എസ് ചെങ്ങര, മലപ്പുറം), എം.ജി. ഗീതമ്മ (എം.റ്റി എൽ.പി.എസ് കടമ്മനിട്ട, പത്തനംതിട്ട), ജോഷി ഡി. കൊള്ളന്നൂർ (കെ.ജി.എം.എൽ.പി.എസ് അന്തിക്കാട്, തൃശ്ശൂർ), സൂസൻ കുരുവിള (സി.എം.എസ് എൽ.പി.എസ് കീഴ്വായ്പ്പൂർ, പത്തനംതിട്ട), കണ്ണൻ എസ് (ഗവ. എൽ.പി.എസ് പ്രാക്കുളം, കൊല്ലം).

 * യു.പി. വിഭാഗം: ജനിൽ ജോൺ (സെന്റ് തെരേസിറ്റാസ് യു.പി.എസ് തലോർ, തൃശ്ശൂർ), അബ്ദുൽ അലി എം.സി (എ.യു.പി.എസ് തൃപ്പനച്ചി, മലപ്പുറം), ജോൺസൺ വി.ജെ (ജി.യു.പി.എസ് പുതിയങ്കം, പാലക്കാട്), സിദ്ദിഖ് ഹസൻ എ (ഗവ. മോഡൽ യു.പി.എസ് നിലമ്പൂർ, മലപ്പുറം), ജെയിംസ് വി (ലിറ്റിൽ ഫ്ലവർ യു.പി.എസ് വേനപ്പാറ, കോഴിക്കോട്).

 * ഹൈസ്‌കൂൾ വിഭാഗം: സുനിൽ കുമാർ കെ.പി (ജി.എച്ച്.എസ്.എസ് ഇരിക്കൂർ, കണ്ണൂർ), അലി അക്ബർ വി.പി (ഐ.ഒ.എച്ച്.എസ്.എസ് എടവന്ന, മലപ്പുറം), വിനോദ് കുമാർ കെ (മമ്പറം എച്ച്.എസ്.എസ് തലശ്ശേരി, കണ്ണൂർ), സിറാജുദ്ദീൻ പി.ടി (ജി.എച്ച്.എസ്.എസ് പൂനൂർ, കോഴിക്കോട്), രാജേഷ് എം (കല്ലടി എച്ച്.എസ് കുമരംപുത്തൂർ, പാലക്കാട്).

 * ഹയർ സെക്കൻഡറി വിഭാഗം: ഡോ. ബിന്ദു പി. സുഭാഷ് (എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട്, മലപ്പുറം), ഭാസ്‌കരൻ പി (ജി.എച്ച്.എസ്.എസ് കരിമ്പ, പാലക്കാട്), ബാബു മാത്യു (സി.എം.എസ്.എച്ച്.എസ്.എസ് മല്ലപ്പള്ളി, പത്തനംതിട്ട), ഡോ. ശ്രീജ കെ. (ജി.എച്ച്.എസ്.എസ് കുണ്ടൂപറമ്പ്, കോഴിക്കോട്), സുനിൽ കുമാർ കെ (ജി.എച്ച്.എസ്.എസ് കുളത്തൂപ്പുഴ, കൊല്ലം).

 * വൊക്കേഷണൽ ഹയർ സെക്കൻഡറി: ജിനേഷ് എ (ഗവ. വി.എച്ച്.എസ്.എസ് ചേളാരി, മലപ്പുറം), സമീർ സിദ്ദീഖി പി (ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, കാസർഗോഡ്), സതീഷ് റ്റി.വി (വി.എസ്.എം.എം ജി.വി.എച്ച്.എസ്.എസ് ഒല്ലൂർ, തൃശ്ശൂർ).

ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം:

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങൾക്കായി ഈ വർഷം മുതൽ നൽകുന്ന പുരസ്കാരത്തിൽ ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷവും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനം.

 * പ്രൈമറി വിഭാഗം: 1. ബീമാപള്ളി ജി.യു.പി.എസ് (തിരുവനന്തപുരം), 2. സെന്റ് ഫിലോമിനാസ് യു.പി.എസ് മല്ലപ്പള്ളി (പത്തനംതിട്ട), 3. നാഷണൽ എ.എൽ.പി.എസ് വയനാട് എടവക.

 * സെക്കൻഡറി വിഭാഗം: 1. ഗവ. ബോയ്‌സ് എച്ച്.എസ്.എസ് മഞ്ചേരി (മലപ്പുറം), 2. മൗണ്ട് കാർമൽ എച്ച്.എസ്.എസ് (കോട്ടയം), 3. ജി.എച്ച്.എസ്.എസ് ചാവശ്ശേരി (ഇരിട്ടി, കണ്ണൂർ).

 * ഹയർ സെക്കൻഡറി വിഭാഗം: 1. ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂർ (കോഴിക്കോട്), 2. ജി.എച്ച്.എസ്.എസ് കമ്പല്ലൂർ (കാസർകോട്), 3. സെന്റ് ജോർജ് എച്ച്.എസ്.എസ് വാഴത്തോപ്പ് (ഇടുക്കി).



വളരെ പുതിയ വളരെ പഴയ