Zygo-Ad

കേരളത്തിൽ പുതിയ വോട്ടർമാർക്ക് ഇനി അധിക സത്യവാങ്മൂലം വേണ്ട; വോട്ടേഴ്‌സ് പോർട്ടലിൽ നിന്ന് ഡിക്ലറേഷൻ ഫോം ഒഴിവാക്കി


തിരുവനന്തപുരം: കേരളത്തിൽ പുതിയ വോട്ടർമാർ ചേർക്കുമ്പോൾ സമർപ്പിക്കേണ്ടിയിരുന്ന അധിക സത്യവാങ്മൂലം (ഡിക്ലറേഷൻ ഫോം) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. കേരളമടക്കം എസ്. ഐ. ആർ. (സെക്കൻഡ് സമറി റിവിഷൻ) നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലെ വോട്ടേഴ്‌സ് പോർട്ടലിൽ നിന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് ഈ ഡിക്ലറേഷൻ ഫോം ഒഴിവാക്കിയത്.

എസ്. ഐ. ആർ. അവസാനിച്ചശേഷവും പുതിയ വോട്ടറായി പേര് ചേർക്കാൻ അപേക്ഷ നൽകുന്നവർ വീണ്ടും എസ്. ഐ. ആർ. നടപടികൾക്ക് വിധേയമാകേണ്ടി വന്നിരുന്ന സങ്കീർണ്ണമായ സ്ഥിതിയാണ് ഇതോടെ ഒഴിവായത്. പുതിയ തീരുമാനം അപേക്ഷകർക്ക് ഏറെ ആശ്വാസകരമാകും.



വളരെ പുതിയ വളരെ പഴയ