Zygo-Ad

ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; വാഹനങ്ങൾ കണ്ടുകെട്ടിയേക്കും


തിരുവനന്തപുരം: ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നിയമനടപടികൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഡ്രങ്ക് ആൻഡ് ഡ്രൈവ് കേസുകളിൽ ജാമ്യവ്യവസ്ഥകൾ കടുപ്പിക്കുന്നതിനും കുറ്റക്കാരുടെ വാഹനം കണ്ടുകെട്ടുന്നതിനും ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളിലേക്കാണ് സർക്കാർ കടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്. ആഭ്യന്തര വകുപ്പുമായി വിശദമായ ചർച്ചകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ലഹരിമൂലമുള്ള റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ കടുത്ത നീക്കം.



വളരെ പുതിയ വളരെ പഴയ