Zygo-Ad

പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ പഠനം: സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ നീട്ടി


കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 25 വരെ നീട്ടി. ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ സെപ്റ്റംബർ 25 വരെ സ്പോട്ട് അഡ്മിഷൻ ഉണ്ടായിരിക്കും.

ഏഴാം തരം പാസായ 17 വയസ്സ് പൂർത്തിയായവർക്കും 2019 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താം തരം തുല്യതാ കോഴ്സിന് അപേക്ഷിക്കാം. പരീക്ഷ, മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനാണ്. ഈ കോഴ്സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനങ്ങൾക്കും അർഹതയുണ്ടായിരിക്കും. 1,050 രൂപയാണ് കോഴ്സ് ഫീസ്.

പത്താം തരം വിജയിച്ച 22 വയസ്സ് പൂർത്തിയായവർക്കാണ് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന് പ്രവേശനം ലഭിക്കുക. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി തോറ്റവർക്കും ഇടയ്ക്ക് വെച്ച് പഠനം നിർത്തിയവർക്കും അപേക്ഷിക്കാം. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലാണ് കോഴ്സുകൾ ലഭ്യമായിട്ടുള്ളത്. അഡ്മിഷൻ ഫീസും കോഴ്സ് ഫീസും ഉൾപ്പെടെ 2,000 രൂപയാണ് നിരക്ക്.

താല്പര്യമുള്ളവർ ഫോട്ടോ, ആധാർ കോപ്പി, സർട്ടിഫിക്കറ്റ് കോപ്പി, രജിസ്ട്രേഷൻ ഫീസ് എന്നിവ സഹിതം ജില്ലാ ഓഫീസിൽ എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. എല്ലാ ഞായറാഴ്ചകളിലും ജില്ലയിലെ 10 ഹയർ സെക്കൻഡറി സ്കൂളുകളിൽ വെച്ച് പഠന ക്ലാസ്സുകൾ നടക്കും.

വിവരങ്ങൾക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ പഞ്ചായത്ത്, നഗരസഭ സാക്ഷരതാ പ്രേരക്മാരുമായോ ബന്ധപ്പെടാം. ഫോൺ: 8281175355, 9746562637. വെബ്‌സൈറ്റ്: www.literacymissionkerala.org.



വളരെ പുതിയ വളരെ പഴയ