Zygo-Ad

കണ്ണൂർ വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിംഗ് നിരക്ക് വർധിപ്പിച്ചു


മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിംഗ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.

സ്വകാര്യ വാഹനങ്ങളായ കാർ, ജീപ്പ് എന്നിവയ്ക്ക് ആദ്യ രണ്ട് മണിക്കൂറിലെ പാർക്കിംഗ് നിരക്ക് 50 രൂപയിൽ നിന്ന് 60 രൂപയായി ഉയർത്തി. ടെമ്പോ, മിനി ബസ് എന്നിവയ്ക്ക് രണ്ട് മണിക്കൂറിന് 100 രൂപയും, ബസ്, ട്രക്ക് തുടങ്ങിയ വലിയ വാഹനങ്ങൾക്ക് 120 രൂപയുമാണ് പുതിയ നിരക്ക്. ആദ്യ രണ്ട് മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 20 രൂപ വീതം അധികം നൽകണം.

ടാക്സി വാഹനങ്ങൾക്ക് രണ്ട് മണിക്കൂറിന് നേരത്തെ ഉണ്ടായിരുന്ന 50 രൂപ എന്നത് 120 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയും ഓട്ടോറിക്ഷകൾക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്.



വളരെ പുതിയ വളരെ പഴയ