Zygo-Ad

'ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല'; സർക്കാരിനും പോലീസിനും കടുത്ത വിമർശനവുമായി ഹൈക്കോടതി


കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈക്കോടതി. ബസ് ജീവനക്കാരൻ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സമീപകാല സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സുരക്ഷിതമായ റോഡുകൾ പൗരന്റെ മൗലികാവകാശമാണെന്നും കോടതി ഓർമ്മിപ്പിച്ചു.

നഗരത്തിൽ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന അപകടകരമായ മത്സരയോട്ടം തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകി.

ബസ് ജീവനക്കാർക്ക് പോലീസ് വെരിഫിക്കേഷനും പരാതി നൽകാൻ വാട്സാപ്പ് നമ്പറുകളും ഏർപ്പെടുത്തുമെന്ന് 2025-ൽ പോലീസ് കോടതിയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും നടപടികൾ ഫലപ്രദമായില്ലെന്ന് കോടതി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് വലിയ വാഹനങ്ങളാണ് റോഡിൽ ഏറ്റവും കൂടുതൽ മര്യാദയും ഉത്തരവാദിത്തവും കാണിക്കേണ്ടതെന്നും, ചെറുവാഹനങ്ങളെ പേടിപ്പിക്കാനും ഓവർടേക്ക് ചെയ്യാനും ഇവർക്ക് ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.



വളരെ പുതിയ വളരെ പഴയ