Zygo-Ad

വാഹന മോഡിഫിക്കേഷനിൽ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി; ജനങ്ങളുടെ സുരക്ഷ പ്രധാനമെന്ന് നിരീക്ഷണം


കൊച്ചി: നിയമവിരുദ്ധമായ വാഹന മോഡിഫിക്കേഷനിൽ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും മോട്ടോർ വാഹന വകുപ്പും പോലീസും സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് പലരും വാഹനങ്ങളിൽ നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം വാഹനങ്ങൾക്കെതിരെ കർശനമായ പരിശോധനകൾ നടത്തണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

ജീപ്പുകളിൽ അനുമതിയില്ലാതെ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കോട്ടയം, കാസർഗോഡ് ജില്ലകളിൽ അടുത്തകാലത്തുണ്ടായ വാഹനാപകടങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ നിർണ്ണായക നിരീക്ഷണം.



വളരെ പുതിയ വളരെ പഴയ