Zygo-Ad

ഹജ് വിമാന ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചു: കോഴിക്കോട്ട് ഇത്തവണയും ഉയർന്ന നിരക്ക്, എന്നാൽ ആശ്വാസകരമെന്ന് റിപ്പോർട്ട്


കരിപ്പൂർ: സംസ്ഥാന ഹജ് കമ്മിറ്റി മുഖേന വരുന്ന ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായപ്പോൾ കേരളത്തിൽ നിന്നുള്ള മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ കോഴിക്കോട് (കരിപ്പൂർ) വഴിയുള്ള യാത്രയ്ക്കാണ് ഇത്തവണയും ഏറ്റവും ഉയർന്ന നിരക്ക്. എങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് നിരക്കിലെ വ്യത്യാസം കുറഞ്ഞത് തീർഥാടകർക്ക് ആശ്വാസമാകുന്നു.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ഡോളർ അടിസ്ഥാനത്തിലാണ് യാത്രാനിരക്ക് നിശ്ചയിച്ചിരിക്കുന്നത്. (1 ഡോളർ = 95 രൂപ തോതിൽ).

വിവിധ വിമാനത്താവളങ്ങളിലെ നിരക്കുകൾ:

 * കൊച്ചി: 930 ഡോളർ (ഏകദേശം ₹88,350)

 * കണ്ണൂർ: 969 ഡോളർ (ഏകദേശം ₹92,055)

 * കോഴിക്കോട്: 1010 ഡോളർ (ഏകദേശം ₹95,950)

കൊച്ചിയെ അപേക്ഷിച്ച് കോഴിക്കോട്ട് 80 ഡോളറിന്റെയും (₹7,600) കണ്ണൂരിനെ അപേക്ഷിച്ച് 39 ഡോളറിന്റെയും (₹3,700) വർദ്ധനവ് മാത്രമാണ് ഇത്തവണയുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ 20,000 മുതൽ 40,000 രൂപ വരെ അധിക നിരക്ക് കരിപ്പൂരിൽ വന്നിരുന്ന സ്ഥാനത്താണിത്.

രാജ്യത്തെ 19 വിമാനത്താവളങ്ങൾ വഴി 1.23 ലക്ഷം തീർഥാടകരെ എത്തിക്കുന്നതിനാണ് കരാർ. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് 'എയർ ഇന്ത്യ എക്സ്പ്രസും' കണ്ണൂരിൽ നിന്ന് 'ഫ്ലൈ അദീൽ' വിമാനക്കമ്പനിയുമാണ് സർവീസ് നടത്തുക.



വളരെ പുതിയ വളരെ പഴയ