തിരുവനന്തപുരം: സ്‌കൂൾതലത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാർഷിക പ്രവർത്തികളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചതായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
പദ്ധതിയുടെ ഭാഗമായി ഈ വർഷം 500 സ്‌കൂളുകളിൽ 'കതിർ' കാർഷിക ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വരുന്ന അധ്യയന വർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും കതിർ ക്ലബ്ബിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രവർത്തനങ്ങൾക്കായി ഓരോ സ്‌കൂളിനും 10,000 രൂപ വീതം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
