Zygo-Ad

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ നടപടി: യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി


തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവർകട്ടുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് സർക്കാരിന്റെ അനുമതി. യൂണിറ്റിന് 30 രൂപ വരെ ഉയർന്ന നിരക്ക് നൽകി പുറം വിപണിയിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

തിങ്കളാഴ്ച മുതൽ തന്നെ സംസ്ഥാനത്ത് കൂടുതൽ വൈദ്യുതി എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ യൂണിറ്റിന് പരമാവധി 10 രൂപ വരെ വില നൽകി വൈദ്യുതി വാങ്ങാൻ മാത്രമേ റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ നിലവിലെ കടുത്ത പ്രതിസന്ധി പരിഗണിച്ച് കൂടുതൽ തുക മുടക്കിയും വൈദ്യുതി തടസ്സം ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.



വളരെ പുതിയ വളരെ പഴയ