Zygo-Ad

കെ.എസ്.ഇ.ബി അപ്രഖ്യാപിത ലോഡ്ഷെഡിങ്: ജനങ്ങൾ വലയുന്നു; എൻ.ടി.പി.സി കരാറിൽ ഇന്ന് തീരുമാനം


തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നറിയിപ്പില്ലാതെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. തിങ്കളാഴ്ച മാത്രം വിവധ പ്രദേശങ്ങളിൽ ഒന്നിലധികം തവണയാണ് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. സാങ്കേതിക തകരാറുകളും മുൻകൂട്ടി പറയാതെയുള്ള പവർകട്ടും മൂലം കടുത്ത പ്രതിസന്ധിയാണ് പൊതുജനങ്ങൾ നേരിടുന്നത്.

അതേസമയം, പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിയിൽ (NTPC) നിന്ന് ഉയർന്ന നിരക്കിൽ കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. കായംകുളം താപനിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് ഭരണസമിതി ഇന്ന് അന്തിമ നിലപാട് സ്വീകരിക്കുക. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെങ്കിലും നിലവിലെ ക്ഷാമം പരിഹരിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്ന നിലപാടിലാണ് അധികൃതർ.



വളരെ പുതിയ വളരെ പഴയ