Zygo-Ad

കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: ബീച്ച് ഭാഗത്തേക്ക് പ്രവേശനമില്ല


കോഴിക്കോട്: ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സി.പി.എം ബഹുജന റാലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച (സെപ്റ്റംബർ 15) വൈകിട്ട് 3 മണി മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബീച്ച് ഭാഗത്തേക്ക് വൈകിട്ട് 3 മുതൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് സിറ്റി പോലീസ് അറിയിച്ചു. രാത്രി 10 മണി വരെയാണ് നിയന്ത്രണങ്ങൾ.

റാലിയിൽ പങ്കെടുക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:

 * എലത്തൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ വെങ്ങാലി ബ്രിഡ്ജിന്റെ അടിയിൽ കൂടെ പുതിയപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി ഭട്ട് റോഡ് ബീച്ച് റോഡിനരികിൽ പാർക്ക് ചെയ്യണം.

 * പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കണ്ണൂർ റോഡ് - ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ വഴി ഫ്ലൈഓവറിന് സമീപം ആളുകളെ ഇറക്കി സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ പാർക്ക് ചെയ്യണം.

 * ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പുഷ്പ ജംഗ്ഷൻ എ.കെ.ജി ഫ്ലൈ ഓവർ വഴി സീ ക്വീൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കി കോതി സൗത്ത് ബീച്ചിൽ പാർക്ക് ചെയ്യണം.

 * ക്രിസ്ത്യൻ കോളേജ് കണ്ണൂർ റോഡ് ജംഗ്ഷനിൽ ആളുകളെ ഇറക്കുന്ന മറ്റ് വാഹനങ്ങൾ സരോവരം റോഡിന് എതിർവശത്തുള്ള പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

നഗരത്തിലെ പ്രധാന റോഡുകളിൽ പാർക്കിങ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ യാത്രാസമയം കണക്കിലെടുത്ത് നേരത്തെ പുറപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചരക്ക് വാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പൂർണ്ണ നിയന്ത്രണമുണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാൻ പോലീസ് ഹെൽപ് ലൈൻ നമ്പറുകൾ (0495 2721017, 9497975656) ഏർപ്പെടുത്തിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ