തിരുവനന്തപുരം: തിരുവോണ നാളിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കാസർഗോഡ്, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര വകുപ്പിനും ഡി.ടി.പി.സികൾക്കും സർക്കാർ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:
* ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലും മലയോര മേഖലകളിലും ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
* വിനോദസഞ്ചാരികൾക്കായി അടിയന്തര സഹായ നമ്പറുകൾ ലഭ്യമാക്കുകയും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കുകയും വേണം.
* പോലീസ്, ദുരന്തനിവാരണ സേന, ഫയർഫോഴ്സ് എന്നിവയുമായി ഏകോപിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കണം.
