Zygo-Ad

​ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും

 


തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകളും നാളെ മുതൽ വിതരണം ചെയ്യും. ഈ മാസം 31 വരെയുണ്ടാകും പെൻഷൻ വിതരണം.

​ഈ മാസത്തെ ക്ഷേമനിധി ബോർഡ് പെൻഷനായി 130.31 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതുവഴി 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ തുക ലഭിക്കും.

​സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 51.59 ലക്ഷം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബാങ്ക് അക്കൗണ്ട് വഴിയും സഹകരണ സംഘങ്ങൾ മുഖേന നേരിട്ട് വീട്ടിലെത്തിച്ചും മുൻ മാസങ്ങളിലേതുപോലെ തന്നെ ഇത്തവണയും പെൻഷൻ വിതരണം പൂർത്തിയാക്കും.

വളരെ പുതിയ വളരെ പഴയ