Zygo-Ad

മുത്തങ്ങ ചെക്പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട: 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

 


സുൽത്താൻ ബത്തേരി: വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ ബത്തേരി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി സ്വെറ്റ്ലാന എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ബെംഗളൂരുവിൽനിന്ന് കാറിൽ വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി പൊലീസ് സംഘം വാഹനം തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ജസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് ലഹരിമരുന്നും ഇത് ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ് കണ്ടെത്തുകയായിരുന്നു.

പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ വൻ തുക വിലമതിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രതികൾക്കെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി. ലഹരി കടത്തിന് പിന്നിലെ മറ്റ് കണ്ണികളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ