കൊച്ചി: യു.ജി.സി നെറ്റ് (UGC NET) ജൂൺ 2026 പ്രൊവിഷണൽ ഉത്തരസൂചിക നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) പ്രസിദ്ധീകരിച്ചു. മൊത്തം 84 വിഷയങ്ങളിലെ ഉത്തരസൂചികയാണ് നിലവിൽ പുറത്തുവിട്ടിട്ടുള്ളത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്.
പ്രസിദ്ധീകരിച്ച ഉത്തരസൂചികയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ഓൺലൈനായി പരാതി സമർപ്പിക്കാം. ഇതിനായി എൻ.ടി.എ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഉത്തരസൂചിക പരിശോധിക്കേണ്ട വിധം:
* ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.
* ഹോം പേജിലുള്ള 'യു.ജി.സി നെറ്റ് ആൻസർ കീ' (UGC NET Answer Key) ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും, അല്ലെങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും നൽകി ലോഗിൻ ചെയ്യുക.
* ആവശ്യമായ വിവരങ്ങളും സെക്യൂരിറ്റി പിന്നും നൽകിയ ശേഷം 'Sign In' ചെയ്യുക.
* ഉത്തരസൂചിക, റെസ്‌പോൺസ് ഷീറ്റ്, ചോദ്യപേപ്പർ എന്നിവ ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
