Zygo-Ad

ബിജെപിയിൽ നിന്ന് രാജിവെച്ച് നടൻ ദേവൻ; തീരുമാനത്തിന് പിന്നിൽ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ പിന്തുടരാൻ സാധിക്കാത്തതാണെന്ന് വെളിപ്പെടുത്തൽ

 


ആലപ്പുഴ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ നടനുമായ ദേവൻ പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. പാർട്ടിയിലെ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കാനുള്ള കത്ത് തയ്യാറാക്കി വെച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

​ബിജെപിയ്ക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചുവെന്നും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിന് സ്വന്തം സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം പോലും സമ്മതിക്കുമെന്നും ദേവൻ പറഞ്ഞു. എന്നാൽ ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്ന രാഷ്ട്രീയമാണ് താൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനത്തിൽ അത് ബിജെപിയിൽ കണ്ടെത്താൻ സാധിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. സ്വന്തം രാഷ്ട്രീയ ലൈൻ ഇതല്ലെന്ന് മനസ്സിലായതിനെ തുടർന്ന് നാലഞ്ചു മാസം മുൻപ് തന്നെ ഈ തീരുമാനമെടുത്തിരുന്നതായും ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് വേദിയിൽ വെച്ച് രാജി പ്രഖ്യാപനം നടത്താൻ തീരുമാനിച്ചതെന്നും ദേവൻ വെളിപ്പെടുത്തി.


വളരെ പുതിയ വളരെ പഴയ