Zygo-Ad

തീരദേശങ്ങളിൽ കള്ളക്കടൽ ഭീഷണി: ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച അർധരാത്രി വരെ കള്ളക്കടൽ (Swell Waves) പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

സമുദ്രസ്ഥിതി വഷളാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

നിർദേശങ്ങൾ:

 * ജാഗ്രത പാലിക്കുക: കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

 * കടലിൽ ഇറങ്ങരുത്: മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

 

വളരെ പുതിയ വളരെ പഴയ