Zygo-Ad

കോഴിക്കോട് മകന്റെ മർദനമേറ്റ് 66കാരനായ അച്ഛൻ കൊല്ലപ്പെട്ടു; മകൻ അറസ്റ്റിൽ.


കോഴിക്കോട്: വെള്ളിപറമ്പിൽ മകന്റെ ക്രൂരമായ മർദനമേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. മക്കിനിയാട്ട് ശശിധരനാണ് (66) മരിച്ചത്. സംഭവത്തിൽ മകൻ അഭിരാമിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 1.45-ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്ന അഭിരാം, തർക്കത്തിനിടെ ശശിധരന്റെ തലയ്ക്ക് മാരകമായി അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻ തന്നെ സമീപവാസികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലഹരിക്ക് അടിമയായ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ശശിധരന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ