Zygo-Ad

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമില്ല; സർവീസിലിരിക്കുന്നവർക്ക് വലിയ ആശ്വാസം.


തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (K-TET) യോഗ്യത നിർബന്ധമല്ലെന്ന തീരുമാനത്തിൽ അധ്യാപകർക്ക് ആശ്വാസം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (RTE) ഭാഗമായുള്ള അധ്യാപക യോഗ്യതാ പരീക്ഷ ഭരണഘടനയുടെ 30(1) അനുച്ഛേദം അനുസരിച്ച് പ്രവർത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന തത്ത്വം മുൻനിർത്തിയാണ് ഈ ഇളവ്.

ന്യൂനപക്ഷ സ്ഥാപനങ്ങളിൽ സർവീസിൽ പ്രവേശിച്ച അധ്യാപകരെ കെ-ടെറ്റ് യോഗ്യതയില്ലെന്ന പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിടാനോ, അവർക്ക് ലഭിക്കേണ്ട പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കാനോ പാടില്ല. വിരമിക്കാൻ കുറച്ചു വർഷങ്ങൾ മാത്രം ബാക്കിയുള്ളവർക്കും സർവീസിലിരിക്കെ പരീക്ഷ ജയിക്കാൻ സാധിക്കാത്തതുമൂലം ആശങ്കയിലായിരുന്ന ആയിരക്കണക്കിന് അധ്യാപകർക്കും വലിയ ആശ്വാസമേകുന്നതാണ് ഈ ആനുകൂല്യം.

എന്നാൽ ന്യൂനപക്ഷ ഇതര (General/Non-Minority) സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള കെ-ടെറ്റ് യോഗ്യതകൾ നിർബന്ധമായി തുടരും. ന്യൂനപക്ഷ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള സ്കൂളുകൾക്ക് സ്വന്തമായി അധ്യാപകരെ തിരഞ്ഞെടുക്കാനും നിയമിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തെ സംരക്ഷിക്കുന്നതാണ് ഈ ഉത്തരവ്.


രാവിലെ കൊടുത്ത വാർത്തയിൽ ചില പിഴവുകൾ ഉണ്ടായി അതിൽ നിർവ്യയായം ഖേദിക്കുന്നു

വളരെ പുതിയ വളരെ പഴയ