Zygo-Ad

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

 


ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സ്കൂൾ തുറക്കുന്നതിനോടൊപ്പം നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാർഷിക പരീക്ഷയും ഇന്ന് നടക്കും. ഓഗസ്റ്റ് 21-ന് നടക്കേണ്ടിയിരുന്ന എട്ടാം ക്ലാസിലെ പരീക്ഷയാണ് മാറ്റിവെച്ചിരുന്നത്. ഓഗസ്റ്റ് 14 മുതൽ 20 വരെയായിരുന്നു ഓണപ്പരീക്ഷകൾ ക്രമീകരിച്ചിരുന്നത്. ഓഗസ്റ്റ് 22 മുതൽ ആരംഭിച്ച ഓണാവധിക്ക് ശേഷമാണ് ഇന്ന് അധ്യയനം പുനരാരംഭിക്കുന്നത്.

​തുടക്കത്തിൽ ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്ന അതേ ദിവസം തന്നെ പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ വിദ്യാർത്ഥികളും അധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികൾക്ക് ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് പരീക്ഷ മാറ്റിവെക്കാൻ അധികൃതർ തയ്യാറായത്.

 

വളരെ പുതിയ വളരെ പഴയ