Zygo-Ad

സ്‌കൂൾ ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി.

കാസർകോട്: പൊതുവിദ്യാഭ്യാസ വകുപ്പ് എൽപി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിൽ ചോദ്യം ഉൾപ്പെടുത്തിയത് വിവാദമാകുന്നു. കാസർകോട്, മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ 'ഫ്രീഡം ക്വിസ്' ചോദ്യാവലിയാണ് വിവാദത്തിലായത്. സംഭവം വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി എ.എൻ. ഷംസുദ്ദീൻ അടിയന്തര റിപ്പോർട്ട് തേടി.

"ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആര്?" എന്ന ചോദ്യത്തിനാണ് ഉത്തരമായി വി.ഡി. സവർക്കറുടെ പേര് ഉൾപ്പെടുത്തിയിരുന്നത്. സോഷ്യൽ സയൻസ് ക്ലബ്ബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകരാണ് ചോദ്യാവലി തയ്യാറാക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക വിശദീകരണം.

ചരിത്രത്തെ കാവിവത്കരിക്കാനും സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിത്തമില്ലാത്തവരെ പുകഴ്ത്തി കാണിക്കാനുമുള്ള നീക്കമാണിതെന്ന് ആരോപിച്ച് എംഎസ്എഫ്, എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. വിഷയം വിവാദമായ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് വാങ്ങിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ