Zygo-Ad

എസ്ബിഐ ബിഎസ്ബിഡി അക്കൗണ്ടുകൾക്ക് പുതിയ സർവീസ് ചാർജുകൾ; ഒക്ടോബർ 1 മുതൽ മാറ്റങ്ങൾ നിലവിൽ വരും

 


മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (BSBD) അക്കൗണ്ടുകളുടെ സർവീസ് ചാർജുകൾ പരിഷ്കരിക്കുന്നു. പുതിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ നിലവിൽ വരും. മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബിഎസ്ബിഡി അക്കൗണ്ടുടമകൾക്ക് ഇനി മുതൽ പണം പിൻവലിക്കുന്നതിലെ എണ്ണം കൃത്യമായി ശ്രദ്ധിക്കേണ്ടി വരും.

ഒരു മാസത്തിൽ നാല് തവണ സൗജന്യമായി പണം പിൻവലിക്കാം. അഞ്ചാമത്തെ തവണ മുതൽ നടത്തുന്ന ഓരോ പിൻവലിക്കലിനും 15 രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ഈടാക്കും. ബ്രാഞ്ച്, എടിഎം, യുപിഐ വഴി എടിഎമ്മിൽ നിന്നുള്ള പിൻവലിക്കലുകൾ ഉൾപ്പെടെ എല്ലാവിധ പണം പിൻവലിക്കലുകളും ഈ നാല് തവണയെന്ന പരിധിയിൽ ഉൾപ്പെടും.

സാധാരണക്കാർക്കായി മിനിമം ബാലൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതാണ് ബിഎസ്ബിഡി അക്കൗണ്ടുകൾ. ഇതിൽ റൂപേ എടിഎം കാർഡ് സൗജന്യമായി ലഭിക്കും. ബിഎസ്ബിഡി അക്കൗണ്ടുള്ളവർക്ക് മറ്റ് സാധാരണ സേവിങ്സ് അക്കൗണ്ടുകൾ പാടില്ല. ഒന്നിലധികം അക്കൗണ്ടുകളുണ്ടെങ്കിൽ പുതിയത് തുടങ്ങി 30 ദിവസത്തിനുള്ളിൽ പഴയത് ക്ലോസ് ചെയ്യണം. NEFT/RTGS വഴിയുള്ള പണം നിക്ഷേപത്തിനും ഇൻഓപ്പറേറ്റീവ് അക്കൗണ്ടുകൾ സജീവമാക്കുന്നതിനും ഫീസ് ഈടാക്കില്ല. അതേസമയം, ബിഎസ്ബിഡി അക്കൗണ്ടുകൾക്ക് ചെക്ക് ബുക്ക് സൗകര്യം ലഭിക്കുകയില്ല.


വളരെ പുതിയ വളരെ പഴയ