Zygo-Ad

ഓണാഘോഷം അതിരുവിടരുത്; സ്കൂൾ - കോളേജ് പരിസരങ്ങളിൽ കർശന നിരീക്ഷണവുമായി പോലീസും മോട്ടോർ വാഹന വകുപ്പും


കണ്ണൂർ: ഓണാഘോഷങ്ങൾ അതിരുവിടാതിരിക്കാൻ സ്കൂൾ-കോളേജ് പരിസരങ്ങളിലും പ്രധാന ടൗണുകളിലും പാർക്കുകളിലും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന നിരീക്ഷണം. ഓണപ്പരീക്ഷയ്ക്ക് ശേഷം വിദ്യാലയങ്ങളിൽ ആഘോഷ പരിപാടികൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്.

ചില വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ ആഘോഷത്തിന്റെ ഭാഗമായി ബി.എം.ഡബ്ല്യു ഉൾപ്പെടെയുള്ള ആഡംബര കാറുകൾ വാടകയ്‌ക്കെടുത്തു എത്തിക്കാൻ പദ്ധതിയിട്ടതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗത, ഗതാഗത ലംഘനം, ക്യാമ്പസുകളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെയും വിദ്യാർത്ഥികൾക്ക് വാടകയ്ക്ക് വാഹനം നൽകുന്ന ഏജൻസികൾക്കെതിരെയും വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകും. മഫ്തി പോലീസിന്റെ സേവനത്തിന് പുറമെ, ലഹരി ഉപയോഗവും വിതരണവും തടയാൻ എക്സൈസ് വകുപ്പും പരിശോധന ശക്തമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ