Zygo-Ad

റേഷൻ അരി വില കൂട്ടിയെന്ന പ്രചാരണം വ്യാജം: ഭക്ഷ്യവകുപ്പ്.


തിരുവനന്തപുരം: ഓണക്കാലത്ത് റേഷൻ അരിയുടെ വില കിലോയ്ക്ക് 10.90 രൂപയിൽ നിന്ന് 26 രൂപയായി വർദ്ധിപ്പിച്ചുവെന്ന വാർത്തകൾ തികച്ചും അവാസ്തവമാണെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. റേഷൻ കാർഡുടമകൾക്കുള്ള സാധാരണ അരിവിഹിതം കുറച്ചിട്ടില്ലെന്നും വില കൂട്ടിയിട്ടില്ലെന്നും വകുപ്പ് അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ 'ടൈഡ് ഓവർ' വിഹിതത്തിൽ 2026 ജനുവരി മുതൽ 6,459 മെട്രിക് ടണ്ണിലധികം അരിയുടെ കുറവുണ്ടായിട്ടുണ്ട്. മുൻപ് ലഭിച്ചിരുന്ന 33,294 മെട്രിക് ടൺ അരിക്ക് പകരം ഇപ്പോൾ 26,835 മെട്രിക് ടൺ അരിയും 6,459 മെട്രിക് ടൺ ഗോതമ്പുമാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത്. മുൻ സർക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്.

പതിവായി ഉത്സവകാലങ്ങളിൽ സ്പെഷ്യൽ അരി നൽകിയിരുന്നത് ഈ ടൈഡ് ഓവർ വിഹിതത്തിൽ നിന്നായിരുന്നു. എന്നാൽ, 2025 ഡിസംബറിൽ അരി വിഹിതം കുറച്ച് ഗോതമ്പ് വാങ്ങിയതാണ് സ്പെഷ്യൽ അരി വിതരണത്തെ ബാധിച്ചതെന്നും ഭക്ഷ്യവകുപ്പ് വിശദീകരിച്ചു.

മഞ്ഞക്കാർഡിന് 30കിലോ അരിയും സൗജന്യ ഓണക്കിറ്റും; പിങ്ക് കാർഡിൽ ഒരം​ഗത്തിന് നാലുകിലോ അരി; ഇത്തവണത്തെ ഓണം റേഷന്‍ വിഹിതം അറിയാം

*മഞ്ഞ കാര്‍ഡ്:*

കഴിഞ്ഞ ഓണത്തിന്: 30 കിലോ അരിയും 5 കിലോ വരെ ഗോതമ്പും. (ഗോതമ്പിനു പകരം മൂന്നു കിലോ വരെ ആട്ട കിലോഗ്രാമിന് ഏഴു രൂപ നിരക്കില്‍.) കൂടാതെ സൗജന്യ ഓണക്കിറ്റ്.ഇത്തവണ: മേല്‍ പറഞ്ഞ വിഹിതത്തിനു യാതൊരു കുറവും വരാതെ വിതരണം നടന്നുവരുന്നു.

*പിങ്ക് കാര്‍ഡ്:*

കഴിഞ്ഞ തവണ ഓണത്തിന്: ഒരംഗത്തിന്് 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കില്‍.) കൂടാതെ കുടുംബത്തിന് 5 കിലോ സ്‌പെഷല്‍ അരിയുമാണ് നല്‍കിയത്.

ഇത്തവണ: 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കില്‍.) പ്രതിമാസ പ്രതിമാസ റൈഡ് ഓവര്‍ അരി അലോക്കേഷനില്‍ വന്ന കുറവ് കാരണമാണ് കഴിഞ്ഞവര്‍ഷം ടൈഡോവര്‍ വിഹിതത്തില്‍ നിന്ന് കണ്ടെത്തി 10 .90 രൂപ നിരക്കില്‍ നല്‍കിയ 5 കി. സ്‌പെഷല്‍ അരി ഈ വര്‍ഷം നല്‍കാന്‍ കഴിയാത്ത സ്ഥിതി വന്നത്. ഇതിനു പരിഹാരമായി 3 കിലോ ഒഎംഎസ്എസ് അരി കിലോഗ്രാമിന് 26 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ഇതിനു കാരണം കഴിഞ്ഞ സര്‍ക്കാരാണെന്നു വ്യക്തമാണ്.

*നീല കാര്‍ഡ്:*

കഴിഞ്ഞ തവണ: ആളൊന്നിന് 4 രൂപയ്ക്ക് 2 കിലോ അരിയും കൂടാതെ ഒരു കുടുംബത്തിന് 10 കിലോ അരി 10.90 രൂപയ്ക്കും.ഇത്തവണ: ഓണത്തിന് ആളൊന്നിന് നാലു രൂപ നിരക്കില്‍ 2 കി. അരിയും 17 രൂപ നിരക്കില്‍ 4 കി. വരെ ആട്ടയും കൂടാതെ സ്‌പെഷ്യല്‍ വിഹിതമായി ഒരു കുടുംബത്തിന് 3 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും 2 കിലോഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒപ്പം ഒരു കുടുംബത്തിന് OMSS അരി 10 കിലോ 26 രൂപ നിരക്കിലും നല്‍കുന്നു.

*വെള്ള കാര്‍ഡ്:*

കഴിഞ്ഞ തവണ: സ്‌പെഷല്‍ വിഹിതമുള്‍പ്പെടെ 15 കി. അരി മാത്രം 10.90 രൂപ നിരക്കില്‍

ഇത്തവണ: 10.90 രൂപയ്ക്ക് 7 കി. അരിയും 4 കി. വരെ ആട്ട 17 രൂപയ്ക്കും സ്‌പെഷ്യല്‍ വിഹിതമായി 2 കി. ഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ വീതം 26 രൂപയ്ക്കും നല്‍കുന്നു.

*ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡ്:*കഴിഞ്ഞ ഓണത്തിന്: 2 കി. അരി 10.90 രൂപ നിരക്കില്‍.ഇത്തവണ: 2 കി. വീതം അരി 10.90 രൂപ നിരക്കിലും 2 കി. ഗോതമ്പും 8.70 രൂപ, 1 കി. ആട്ട 17 രൂപ നിരക്കിലും നല്‍കുന്നുണ്ട്. ഒപ്പം കാര്‍ഡിന് ഒഎംഎസ്എസ് അരി 26 രൂപയ്ക്ക് 10 കിലോയും നല്‍കുന്നു.


വളരെ പുതിയ വളരെ പഴയ