Zygo-Ad

നിതിൻ രാജ് കേസ്: ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതിൽ സർക്കാരിനെതിരെ ഹൈക്കോടതി

 


കൊച്ചി: ഡോ. എം.കെ. റാമിന്റെ അറസ്റ്റിൽ ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതിൽ അമർഷം രേഖപ്പെടുത്തിയ ജസ്റ്റിസ് ബദറുദ്ദീൻ, ഇത്തരം ഗുരുതര വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്ന് നിരീക്ഷിച്ചു.

ഡിവൈഎസ്പിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ സസ്പെൻഡ് ചെയ്യാൻ സാധിക്കൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നടപടിക്രമങ്ങളുടെ പേര് പറഞ്ഞ് ഒഴിയരുതെന്നും അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ കോടതിക്ക് നന്നായി അറിയാമെന്നും വ്യക്തമാക്കിയ ഹൈക്കോടതി, സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി.

നിതിൻ രാജ് കേസിൽ ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ച ഡിവൈഎസ്പിക്കെതിരെ മുൻപും ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിക്കുകയും സർവീസിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


വളരെ പുതിയ വളരെ പഴയ