Zygo-Ad

റബീഉൽ അവ്വൽ മാസപ്പിറവി കണ്ടു; നബിദിനം ആഗസ്റ്റ് 25-ന്

 


കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ ഓഗസ്റ്റ് 14 വെള്ളിയാഴ്ച റബീഉൽ അവ്വൽ ഒന്നും, അതനുസരിച്ച് പുണ്യദിനമായ നബിദിനം (റബീഉൽ അവ്വൽ 12) ഓഗസ്റ്റ് 25 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

സഫർ 29 വ്യാഴാഴ്ച വൈകീട്ടാണ് മാസപ്പിറവി ദൃശ്യമായത്. ഖാസിമാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

 

വളരെ പുതിയ വളരെ പഴയ