Zygo-Ad

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിന് പൂട്ടിടാൻ പാർലമെന്ററി സമിതി ശുപാർശ.


ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാനിരക്കും മുറിവാടകയും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി. ആശുപത്രികളിലെ ബില്ലിംഗിൽ സുതാര്യത ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.

പ്രധാന ശുപാർശകൾ:

 * മുറിവാടകയ്ക്ക് പരിധി: സമീപത്തുള്ള ത്രീ സ്റ്റാർ ഹോട്ടലുകളിലെ വാടകയേക്കാൾ കൂടുതൽ തുക ആശുപത്രി മുറികൾക്ക് ഈടാക്കാൻ പാടില്ല. മെട്രോ നഗരങ്ങളിൽ ഇത് അടിയന്തരമായി നടപ്പിലാക്കണം.

 * ചികിത്സാ ചെലവ് മുൻകൂട്ടി വ്യക്തമാക്കണം: അഡ്മിറ്റ് ചെയ്യുന്നതിന് മുൻപും സങ്കീർണ്ണമായ ചികിത്സകൾക്ക് മുൻപും അനുമാന ചെലവുകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് രോഗിക്ക് നൽകണം.

 * ഓഫ്ബുഡ്സ്മാൻ സംവിധാനം: ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ സമയബന്ധിതമായി ലഭ്യമാക്കാനും അതിവേഗ ഓംബുഡ്സ്മാൻ വരണം.

 * നിരക്കുകളുടെ ഏകീകരണം: സർജൻ ഫീസ്, ശസ്ത്രക്രിയാ ചെലവുകൾ, രോഗനിർണ്ണയ നിരക്കുകൾ എന്നിവ ഏകീകരിക്കുകയും പരസ്യപ്പെടുത്തുകയും വേണം.

രാജ്യത്തെ ആരോഗ്യ മേഖലയിലെ പണപ്പെരുപ്പം 10-13 ശതമാനമായി ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. ശുപാർശകൾ പുറത്തുവന്നതോടെ അപ്പോളോ, മാക്സ്, ഫോർട്ടിസ് തുടങ്ങിയ പ്രമുഖ ആശുപത്രി ഗ്രൂപ്പുകളുടെ ഓഹരി മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ