പാലക്കാട്: പഴയ ജലസംഭരണി (വാട്ടർ ടാങ്ക്) പൊളിച്ചുനീക്കുന്നതിനിടെ അപ്രതീക്ഷിതമായി എതിർദിശയിലേക്ക് തകർന്നുവീണ് അപകടം. സമീപത്തെ വീടിനും വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
തീരുമാനിച്ച ദിശയ്ക്ക് വിപരീതമായി കൂറ്റൻ കോൺക്രീറ്റ് അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു. അപകടസമയത്ത് സമീപത്തുണ്ടായിരുന്നവർ പെട്ടെന്ന് മാറി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവത്തെ തുടർന്ന് സ്ഥലത്ത് അധികൃതർ പരിശോധന നടത്തി. നാട്ടുകാരുടെയും കെട്ടിട ഉടമകളുടെയും പരാതിയെ തുടർന്ന് നഷ്ടപരിഹാരം നൽകുന്നതിനും കരാറുകാരനെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
