Zygo-Ad

വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു; നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ.




കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓഗസ്റ്റ് 10 മുതൽ 13 വരെ ഗ്രീൻ അലർട്ട് (പച്ച) പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, മുൻകരുതലിന്റെ ഭാഗമായി ക്വാറി പ്രവർത്തനങ്ങൾക്കും യന്ത്രസഹായത്തോടെയുള്ള മണ്ണെടുക്കലിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലയിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ