കൊങ്കൺ, സൗത്ത് സെൻട്രൽ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാരുമായി 40 മണിക്കൂറിലധികം നീണ്ട ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് സോമണ്ണ പറഞ്ഞു. മൈസൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് 100 കിലോമീറ്റർ മാത്രമുള്ളപ്പോൾ പാലക്കാട് ഡിവിഷൻ ആസ്ഥാനത്തേക്ക് 350 കിലോമീറ്റർ ദൂരമുണ്ടെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
മംഗളൂരു കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ രൂപീകരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും ഒരു വർഷത്തിനുശേഷം ഇതിൽ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു. മംഗളൂരു തുറമുഖം കർണാടകത്തിന് വേണമെന്നും കേരളത്തിന് മറ്റ് പ്രധാനപ്പെട്ട രണ്ട് തുറമുഖങ്ങൾ സ്വന്തമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
