Zygo-Ad

ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ടിലാക്കാൻ തിടുക്കമില്ല; ഓണത്തിന് നിലവിലെ രീതി തന്നെ തുടരും.

കണ്ണൂർ :ക്ഷേമപെൻഷൻ വിതരണം പൂർണ്ണമായും ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കുന്നതിൽ സർക്കാരിന് തിടുക്കമില്ല. വരാനിരിക്കുന്ന ഓണക്കാലത്ത് നിലവിലുള്ള രീതിയിൽ തന്നെ പെൻഷൻ വിതരണം തുടരാനാണ് തീരുമാനം. പെൻഷൻ നേരിട്ട് വീടുകളിലെത്തിക്കുന്ന സഹകരണ സംഘങ്ങൾ വഴിയുള്ള വിതരണവും ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണവും മുൻപത്തെപ്പോലെ തന്നെ തുടരും. ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പെൻഷൻ കൃത്യമായി എത്തിക്കാൻ ആവശ്യമായ നടപടികൾ ധനവകുപ്പ് സ്വീകരിച്ചു വരുന്നു.



വളരെ പുതിയ വളരെ പഴയ