Zygo-Ad

ഹൈവേ അപകടങ്ങളിൽ 10 മിനിറ്റിനകം ആംബുലൻസ് എത്തണം; ലംഘിച്ചാൽ 10,000 രൂപ പിഴയെന്ന് NHAI


ന്യൂഡൽഹി: ദേശീയപാതയിലെ വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് വേഗത്തിൽ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിനായി കടുത്ത നിബന്ധനകളുമായി ദേശീയപാത അതോറിറ്റി (NHAI). അപകട സന്ദേശം ലഭിച്ച് 10 മിനിറ്റിനുള്ളിൽ 10 കിലോമീറ്റർ ചുറ്റളവിലുള്ള ആംബുലൻസ് സംഭവസ്ഥലത്ത് എത്തിച്ചേരണമെന്ന് NHAI നിർദേശിച്ചു. സമയപരിധി പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 10,000 രൂപ പിഴ ഈടാക്കും.

​അപകടസ്ഥലത്തെത്തുന്ന ആംബുലൻസ് ഒരു മണിക്കൂറിനുള്ളിൽ ('ഗോൾഡൻ അവർ') പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം. ഇതിൽ വീഴ്ച വരുത്തിയാലും 10,000 രൂപ പിഴ ചുമത്തുന്നതായിരിക്കും.

​റോഡപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനായി ആംബുലൻസുകൾ, ക്രെയിനുകൾ, പട്രോളിംഗ് വാഹനങ്ങൾ എന്നിവയുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്

വളരെ പുതിയ വളരെ പഴയ