Zygo-Ad

13 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്

 


തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് നടത്തിവന്ന 13 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ വിജയകരമായ ചർച്ചകളെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്.

മന്ത്രിയുടെ ചേമ്പറിൽ വെച്ച് നടന്ന ചർച്ചയ്ക്ക് ശേഷം, വിദ്യാഭ്യാസമന്ത്രി നൽകിയ വെള്ളം കുടിച്ചാണ് സമരം നയിച്ച വളർമതി നിരാഹാരം അവസാനിപ്പിച്ചത്. റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന നടപടികൾ വേഗത്തിലാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.



വളരെ പുതിയ വളരെ പഴയ