Zygo-Ad

ഓണാഘോഷങ്ങളിൽ അനുമതിയില്ലാതെ പാട്ട് വച്ചാൽ നിയമനടപടി വരും എന്ന് മുന്നറിയിപ്പുമായി പകർപ്പവകാശ ഏജൻസി

 


​ഓണാഘോഷങ്ങൾക്ക് പകർപ്പവകാശമുള്ള പാട്ടുകൾ പൊതുവിടങ്ങളിൽ ഉപയോഗിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണമെന്ന് പകർപ്പവകാശ ഏജൻസിയുടെ മുന്നറിയിപ്പ്. 1957ലെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ലൈസൻസ് ഇല്ലാതെ സംഗീതം കേൾപ്പിക്കുന്നത് നിയമലംഘനമാണ്.

​മുംബൈ ആസ്ഥാനമായ നൊവാക്സ് കമ്മ്യൂണിക്കേഷൻസ് എന്ന ഏജൻസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. സാരേഗമ, യഷ് രാജ് ഫിലിംസ്, ടിപ്സ് മ്യൂസിക് തുടങ്ങി പ്രമുഖ മ്യൂസിക് ലേബലുകളുടെ പാട്ടുകൾ വയ്ക്കുന്നതിനും ഡിജെ പരിപാടികൾ സംഘടിപ്പിക്കുന്നതിനും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. അനുമതിയില്ലാതെ പാട്ടുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഏജൻസി പ്രതിനിധികൾ വ്യക്തമാക്കുന്നു.

​ 

വളരെ പുതിയ വളരെ പഴയ