തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിറ്റി ട്രാഫിക് സൗത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രജീഷിനെതിരെയാണ് അച്ചടക്ക നടപടി.
യാത്രയ്ക്കിടെ പ്രജീഷ് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് പെൺകുട്ടി ഉടൻ തന്നെ പോലീസിലും കെ.എസ്.ആർ.ടി.സി കണ്ടക്ടറോടും പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് സിറ്റി പോലീസ് കമ്മീഷണർ ഗൺമാനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. സംഭവത്തിൽ പ്രജീഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
