എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച് കഴിഞ്ഞ 18 വർഷത്തോളമായി ജോലി ചെയ്യുന്ന എണ്ണായിരത്തോളം തൊഴിലാളികളെയാണ് ശമ്പള കുടിശ്ശിക ബാധിച്ചിരിക്കുന്നത്. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്, ക്ലർക്ക് എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്.
സ്ഥിരം ജീവനക്കാർക്ക് ഒരു ഡ്യൂട്ടിക്ക് 1500 രൂപയിലധികം ലഭിക്കുമ്പോൾ താൽക്കാലിക ജീവനക്കാർക്ക് മറ്റ് ആനുകൂല്യങ്ങളൊന്നുമില്ലാതെ വെറും 715 രൂപ മാത്രമാണ് ദിവസവേതനമായി ലഭിക്കുന്നത്. ഉത്സവകാലത്തും അർഹമായ വേതനം വൈകുന്നതിൽ ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
