Zygo-Ad

സ്കൂളുകളിലെ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസമന്ത്രി

 


സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. ഓഗസ്റ്റ് 21നാണ് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളുകളിൽ എത്താമെന്ന് മന്ത്രി വ്യക്തമാക്കി.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മന്ത്രി ഈ സന്തോഷവാർത്ത വിദ്യാർത്ഥികളുമായി പങ്കുവെച്ചത്. ഇത് സംബന്ധിച്ച് സ്കൂളുകൾക്ക് ആവശ്യമായ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.


വളരെ പുതിയ വളരെ പഴയ