Zygo-Ad

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; ഇന്ന് മുന്നറിയിപ്പുകളില്ല, എന്നാൽ തീരദേശത്ത് ജാഗ്രത നിർദ്ദേശം.

 


കണ്ണൂർ: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയ്ക്ക് ശമനം. ഇന്ന് (ഓഗസ്റ്റ് 10), നാളെയും സംസ്ഥാനത്തെ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും (അലർട്ടുകൾ) പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും ഭീഷണി സൃഷ്ടിച്ചിരുന്നു. താത്കാലികമായി മഴ മാറിനിൽക്കുന്നത് പുനരധിവാസ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വേഗത കൂട്ടും.



വളരെ പുതിയ വളരെ പഴയ