കേരളം: സംസ്ഥാനത്ത് കനത്ത മഴയിൽ നാശനഷ്ടമുണ്ടായവർക്ക് സർക്കാർ അടിയന്തര സഹായം ഉറപ്പാക്കും. മഴക്കെടുതിയിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും അർഹമായ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ദുരിതത്തിലായവർക്കായി സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിനും ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടങ്ങളും സജീവമായി രംഗത്തുണ്ട്.
