Zygo-Ad

'നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന്'; മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം


സംസ്ഥാനത്ത് കനത്ത മഴയും ദുരിതങ്ങളും തുടരുമ്പോൾ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പൊന്നാനിയിൽ ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനം രൂക്ഷമാകുന്നു. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വസതിയിലാണ് അദ്ദേഹം ഉച്ചഭക്ഷണത്തിനായി എത്തിയത്. സൽക്കാര ദൃശ്യങ്ങൾ ഫൈസൽ ബഫാഖി തങ്ങൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.

നാട് മുഴുവൻ മഴക്കെടുതിയിൽ നട്ടംതിരിയുമ്പോൾ ജനങ്ങൾക്ക് ആശ്വാസമാകേണ്ട നേതാക്കൾ വിരുന്നുകളിൽ മുഴുകുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ഇടത് നേതാക്കളും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുൻ സർക്കാരിന്റെ കാലത്ത് പ്രകൃതിദുരന്തങ്ങൾ ഉണ്ടായപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മുൻനിശ്ചയിച്ച പരിപാടികൾ വരെ റദ്ദാക്കി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം നടന്നിരുന്ന സ്ഥാനത്ത് ഇന്ന് സൽക്കാരങ്ങൾക്ക് മുൻഗണന നൽകുന്ന അവസ്ഥയാണെന്ന് വി. കെ. പ്രശാന്ത് പരിഹസിച്ചു.


വളരെ പുതിയ വളരെ പഴയ