Zygo-Ad

കുർകുറെ പാക്കറ്റിനുള്ളിലെ പ്ലാസ്റ്റിക് ബോൾ വിഴുങ്ങി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

 


കുറുപ്പന്തറ: കുർകുറെ പാക്കറ്റിനുള്ളിൽ സൗജന്യമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ലഘുഭക്ഷണ പാക്കറ്റിനൊപ്പം ലഭിച്ച പ്ലാസ്റ്റിക് പന്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു.

കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശ്വാസതടസ്സം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലാസ്റ്റിക് ബോൾ ശ്വാസംമുട്ടലിന് കാരണമാവുകയും രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുകയുമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.

ചെറിയ കുട്ടികൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങളും സമ്മാനങ്ങളും ലഘുഭക്ഷണ പാക്കറ്റുകൾക്കുള്ളിൽ ഉൾപ്പെടുത്തുന്നതിനെതിരെ വലിയ രോഷമാണ് പ്രദേശവാസികൾക്കിടയിലും സമൂഹമാധ്യമങ്ങളിലും ഉയരുന്നത്. ഇത്തരം വസ്തുക്കൾ വിഴുങ്ങി കുട്ടികൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയുള്ളതിനാൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരും മുന്നറിയിപ്പ് നൽകി.

വളരെ പുതിയ വളരെ പഴയ