Zygo-Ad

സംസ്ഥാനത്ത് റെക്കോർഡ് മഴ: 24 മണിക്കൂറിനിടെ കണ്ണൂർ കോഴിച്ചാലിൽ പെയ്തിറങ്ങിയത് 439 മില്ലിമീറ്റർ മഴ

 


സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽപ്പെട്ട കോഴിച്ചാലിൽ. 2026 ഓഗസ്റ്റ് 1 ശനിയാഴ്ച രാവിലെ 8:30 മുതൽ ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 8:30 വരെയുള്ള കണക്കുകൾ പ്രകാരം 439 മില്ലിമീറ്റർ മഴയാണ് കോഴിച്ചാലിൽ മാത്രം പെയ്തിറങ്ങിയത്. സംസ്ഥാനത്ത് ഈ കാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്.

മേഖലയിലെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെ അളവ്:

ചെറുപുഴ: 150 മില്ലിമീറ്റർ

ചാത്തമംഗലം: 229 മില്ലിമീറ്റർ

ജോസ്ഗിരി: 357.6 മില്ലിമീറ്റർ

കോഴിച്ചാൽ: 439 മില്ലിമീറ്റർ

കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അപകടനടപടികൾ ഒഴിവാക്കാൻ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ