Zygo-Ad

ഏഴാം ക്ലാസ് കഴിഞ്ഞവർക്ക് സർക്കാർ സർവീസിൽ കയറാം; ഫോറസ്റ്റ് വാച്ചർ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു

 


തിരുവനന്തപുരം: വനം വന്യജീവി വകുപ്പിലെ വിവിധ വാച്ചർ, വാർഡൻ തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സർവ്വേ ലാസ്കേഴ്സ്, ഡിപ്പോ വാച്ചർ, പ്ലാന്റേഷൻ വാച്ചർ, റ്റി.ബി വാച്ചർ, റിസർവ് വാച്ചർ, തോപ്പ് വാർഡൻ ഉൾപ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഏഴാം ക്ലാസ് പാസായവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 2 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,000 രൂപ മുതൽ 50,200 രൂപ വരെയാണ് പ്രതിമാസ ശമ്പളം. 18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് (02.01.1986 നും 01.01.2008-നും ഇടയിൽ ജനിച്ചവർ) അപേക്ഷിക്കാവുന്നതാണ്. ഏഴാം ക്ലാസ് പാസായതും എന്നാൽ ബിരുദം നേടാത്തതുമായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. 163 സെന്റീമീറ്റർ കുറഞ്ഞ ഉയരവും 79 സെന്റീമീറ്റർ നെഞ്ചളവും ശാരീരിക യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി സെപ്റ്റംബർ രണ്ടിനകം അപേക്ഷിക്കേണ്ടതാണ്.

വളരെ പുതിയ വളരെ പഴയ